സ്റ്റിയറിങ്ങിൽ കൗമാരം; നിരത്തിൽ അപകടപ്പായച്ചിൽ പതിവാകുന്നു

സ്റ്റിയറിങ്ങിൽ കൗമാരം; നിരത്തിൽ അപകടപ്പായച്ചിൽ പതിവാകുന്നു
സ്റ്റിയറിങ്ങിൽ കൗമാരം; നിരത്തിൽ അപകടപ്പായച്ചിൽ പതിവാകുന്നു
Share  
എഴുത്ത്

News desk

2026 Nov 01, 08:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊടുവള്ളി: റോഡിൽ നിയമങ്ങളും അത് നടപ്പാക്കാൻ പോലീസും മോട്ടോർ വാഹനവകുപ്പുമുള്ളപ്പോഴും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ലൈസൻസില്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് പതിവാകുന്നു. അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന കൗമാരക്കാർ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റ് യാത്രക്കാരുടെയും ജീവനാണ് അപകടത്തിലാക്കുന്നത്. കൊടുവള്ളിയിലെയും സമീപ പഞ്ചായത്തുകളിലെയും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കൂടുതലായും ഇരുചക്രവാഹനങ്ങളും കാറുകളുമായി നിരത്തിലിറങ്ങുന്നത്.


​ഒരു ബൈക്കിൽ മൂന്നും നാലും പേർ ഹെൽമെറ്റില്ലാതെ അതിവേഗത്തിൽ സഞ്ചരിക്കുന്നതും കാറുകളുടെ വിൻഡോയിലൂടെയും സൺറൂഫിലൂടെയും ദേഹം പുറത്തേക്കിട്ട് അപകടകരമായി വാഹനം ഓടിക്കുന്നതും പതിവ കാഴ്ചയായി മാറി. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ, എൻ.ഐ.ടി., മുക്കം മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ബൈക്ക് യാത്രകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ച വിദ്യാർഥികൾ സ്കൂളിലെത്തിച്ച 24 ബൈക്കുകൾ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുൻപ് കൊടുവള്ളി പെട്രോൾ പമ്പിന് സമീപം വിദ്യാർഥികൾ ഓടിച്ച ബൈക്ക് പോലീസുകാരനെ ഇടിച്ച സംഭവവുമുണ്ടായിട്ടുണ്ട്.


​നിയമലേഖനങ്ങൾ വ്യാപകമായി നടക്കുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പിന്തുടരുമ്പോൾ ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഭയന്ന് പോലീസും മോട്ടോർ വാഹനവകുപ്പും പലപ്പോഴും പിന്തിരിയുന്നത് ഇവർക്ക് തണലാകുന്നു. കൂടാതെ, പിടികൂടുന്ന വിദ്യാർഥികളെ രക്ഷപ്പെടുത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് ചെറിയ തുക പിഴയടപ്പിച്ച് വിട്ടയക്കുന്നതും നിയമലംഘനം തുടരാൻ പ്രചോദനമാകുന്നു. അതിനാൽ ലൈസൻസില്ലാത്ത ഡ്രൈവിങ് തടയാൻ സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur