കിഫ്ബി ഭൂമിയേറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം: കണ്ണൂരിലെ നടപടികളിൽ വൻ വീഴ്ചയെന്ന് സർക്കാർ ഉത്തരവ്

കിഫ്ബി ഭൂമിയേറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം: കണ്ണൂരിലെ നടപടികളിൽ വൻ വീഴ്ചയെന്ന് സർക്കാർ ഉത്തരവ്
കിഫ്ബി ഭൂമിയേറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം: കണ്ണൂരിലെ നടപടികളിൽ വൻ വീഴ്ചയെന്ന് സർക്കാർ ഉത്തരവ്
Share  
എഴുത്ത്

News desk

2026 Oct 31, 08:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : കണ്ണൂരിൽ കിഫ്‌ബി മുഖേന ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലയിൽ 12,240 കോടി രൂപ ചെലവഴിച്ച് 4896 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളെക്കുറിച്ചാണ് സംസ്ഥാന വിജിലൻസ് വിശദമായി അന്വേഷിക്കുക.


​കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരമാണ് പാലക്കാട് (470 ഏക്കർ), കണ്ണൂർ (4896 ഏക്കർ) എന്നീ ജില്ലകളിലായി ആകെ 5336 ഏക്കർ ഭൂമി 12,710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നത്. എന്നാൽ ഇത്രയും വിപുലമായ ഭൂവിസ്തൃതി ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയോ സാമ്പത്തിക പ്രായോഗികതയോ വ്യക്തമാക്കുന്ന സമഗ്രമായ ചെലവ്-നേട്ട വിശകലനവും m ലാഭകരമായ വാണിജ്യ പദ്ധതി രൂപരേഖയും ഇല്ലാതെയാണ് ഭൂമിയേറ്റെടുക്കലിന് തീരുമാനമെടുത്തതെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കിൻഫ്ര സമർപ്പിച്ച കേവലമൊരു ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു ഈ തീരുമാനം.


​വിഷയത്തിൽ സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്ന് സർക്കാർ വിലയിരുത്തി. പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന രീതിയിൽ, വ്യക്തമായ പദ്ധതിഘടനയില്ലാതെ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം മുന്നോട്ടുപോയതിൽ സമഗ്ര അന്വേഷണം അത്യാവശ്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


​ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണോ വിലയും നഷ്ടപരിഹാരവും നിർണയിച്ചത്, മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിജിലൻസ് പരിശോധിച്ച് റിപ്പോർട്ട് നൽകും. കൂടാതെ, ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്കോ പങ്കുണ്ടോയെന്ന കാര്യവും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur