കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും ആശ്വാസമായി സർക്കാരിന്റെ നഷ്ടപരിഹാര ഉത്തരവ്. ദുരന്തബാധിതർക്കായി ആകെ 7,19,99,400 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അർഹരായവർക്കുള്ള തുക ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിൽ തകർന്നതും നാശനഷ്ടം സംഭവിച്ചതുമായ കെട്ടിട നമ്പറുകളുള്ള 128 കടമുറികൾ 48 ഉടമകളുടെ പേരിലായാണുള്ളത്. ഈ 48 കെട്ടിട ഉടമകൾക്കും പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കുമാണ് ധനസഹായം ലഭിക്കുക. വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും തകരുകയും ഉപജീവനമാർഗ്ഗം അടയുകയും ചെയ്ത വ്യാപാരികൾക്ക് വലിയൊരു ആശ്വാസമാകും സർക്കാരിന്റെ ഈ അടിയന്തര നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































