പേരാമ്പ്രയിലെ ലിങ്ക് റോഡ് വികസനം പാതിവഴിയിൽ; ഫണ്ട് പ്രതിസന്ധി തിരിച്ചടിയാകുന്നു

പേരാമ്പ്രയിലെ ലിങ്ക് റോഡ് വികസനം പാതിവഴിയിൽ; ഫണ്ട് പ്രതിസന്ധി തിരിച്ചടിയാകുന്നു
പേരാമ്പ്രയിലെ ലിങ്ക് റോഡ് വികസനം പാതിവഴിയിൽ; ഫണ്ട് പ്രതിസന്ധി തിരിച്ചടിയാകുന്നു
Share  
എഴുത്ത്

News desk

2026 Oct 31, 08:52 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പേരാമ്പ്ര : നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ലിങ്ക് റോഡിന്റെ നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചു. 2021-ൽ ആരംഭിച്ച പദ്ധതി ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. കുറ്റ്യാടി - പേരാമ്പ്ര റോഡിലെ മത്സ്യ മാർക്കറ്റിന് സമീപത്തുനിന്ന് തുടങ്ങി വർഷ ബൈപ്പാസ് റോഡിൽ ചെന്നുചേരുന്ന വിധത്തിലാണ് ഈ ലിങ്ക് റോഡ് ആസൂത്രണം ചെയ്തിട്ടുള്ളത്.


​പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാർഡിലൂടെ ഒഴുകുന്ന മരക്കാടിത്തോടിന് സമീപത്തുകൂടിയാണ് പുതിയ പാത നിർമിക്കുന്നത്. ഇതിനായി വർഷ ബൈപ്പാസിന് തൊട്ടടുത്തു വരെ തോടിന്റെ വശം കല്ലുകെട്ടി സംരക്ഷിച്ച് അഞ്ചുമീറ്റർ വീതിയിൽ മൺപാത 2021-ൽ തന്നെ ഒരുക്കിയിരുന്നു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പദ്ധതി യാഥാർഥ്യമാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തുടക്കത്തിൽ 18 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.


​ആദ്യഘട്ടത്തിൽ മരക്കാടിത്തോടിനോട് ചേർന്ന് 1.20 മീറ്റർ വീതിയിൽ നടപ്പാത നിർമിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ നിർമാണം തുടങ്ങാനിരിക്കെ, അന്നത്തെ ഗ്രാമപ്പഞ്ചായത്ത് അധികൃതർ സമീപത്തെ സ്ഥലമുടമകളുമായി നടത്തിയ ചർച്ചയിൽ അവർ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായി. ഇതോടെയാണ് കൂടുതൽ വീതിയിൽ വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ പാകത്തിൽ പുതിയ പാത നിർമിക്കാൻ വഴിയൊരുങ്ങിയത്. തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയുന്നതിനായി പാതയ്ക്കരികിൽ സംരക്ഷണ നെറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. മാർക്കറ്റ് പരിസരം മുതൽ വർഷ ബൈപ്പാസ് വരെ 190 മീറ്റർ നീളത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.


​വർഷ ബൈപ്പാസിന് സമീപത്ത് തോടിന്റെ എതിർവശത്തുകൂടിയാണ് അവസാനഭാഗത്തെ പാത കടന്നുപോകുന്നത്. ഇതിനായി ഈ മേഖലയിലുള്ള രണ്ട് സ്ഥലമുടമകളും സ്ഥലം വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ട്. ഇനി ഇവിടെ തോടിന് കുറുകെ പാലം നിർമിക്കുകയും റോഡ് ടാറിങ് പൂർത്തിയാക്കുകയും വേണം. എന്നാൽ ഈ പാലം നിർമാണത്തിനും ടാറിങ്ങിനുമായി നിലവിൽ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ഫണ്ടുകളൊന്നും വകയിരുത്തിയിട്ടില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.


​ലിങ്ക് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പേരാമ്പ്ര-വടകര റോഡ് കവലയിലെ കനത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ വടകര ചാനിയംകടവ് റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കും. നിലവിൽ ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന വർഷ ബൈപ്പാസ് ഏറെ വളവുകളും വീതിക്കുറവുമുള്ള പാതയാണ്. ഭാവിയിൽ വർഷ ബൈപ്പാസും ഈ പുതിയ ലിങ്ക് റോഡും വൺവേ സംവിധാനത്തിലാക്കിയാൽ പേരാമ്പ്ര നഗരത്തിലെ യാത്രാദുരിതത്തിന് വലിയൊരു പരിഹാരമാകും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur