വടകര : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ വടകരയിൽ ജന്തർ മന്തർ സമരസായാഹ്നം സംഘടിപ്പിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ പുതിയ ബസ് സ്റ്റാൻഡിൽ ഒരുക്കിയ ജന്തർ മന്തർ വേദിയിൽ സമാപിച്ചു.
ടൗൺഹാൾ, ജൂബിലി കുളം, സാംസ്‌കാരികചത്വരം, കോട്ടപ്പറമ്പ്, നഗരസഭ ഓഫീസ് പരിസരം എന്നീ അഞ്ച് കേന്ദ്രങ്ങളിൽനിന്നാണ് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും മഹിളകളും അടങ്ങുന്ന ജനവിഭാഗങ്ങൾ റാലിയായി അണിനിരന്നത്. ഗാന്ധിപ്രതിമയ്ക്ക് സമീപം സംഗമിച്ച പ്രകടനങ്ങൾ പിന്നീട് വലിയൊരു ജനസഞ്ചയമായി മാറിയാണ് പുതിയ ബസ് സ്റ്റാൻഡിലേക്ക് നീങ്ങിയത്.
ബാൻഡ് വാദ്യവും കളരിപ്പയറ്റും വിവിധ നാടൻകലാരൂപങ്ങളും അകമ്പടിയേകിയ റാലിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. രാത്രി പത്തുമണിവരെ നീണ്ടുനിന്ന ഐക്യദാർഢ്യ സമരത്തിന് രാഷ്ട്രീയ, കലാ, സാംസ്കാരിക, സാമൂഹ്യ, സാഹിത്യ രംഗത്തെ പ്രമുഖർ പിന്തുണയുമായെത്തി. വിപ്ലവഗാനങ്ങൾ, നാടക ഗാനങ്ങൾ, തെരുവുനാടകങ്ങൾ, ജാലവിദ്യ എന്നിവയെല്ലാം സമരപ്രചാരണത്തിനായി വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
സമരസായാഹ്നവും ഐക്യദാർഢ്യസമ്മേളനവും സാഹിത്യവിമർശകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, ചരിത്രകാരൻ പി. ഹരീന്ദ്രനാഥ്, കവി ശിവദാസ് പുറമേരി, സി. ഭാസ്കരൻ, ആർ. സത്യൻ, പി. സോമശേഖരൻ, പി.കെ. ദിവാകരൻ, ടി.പി. ഗോപാലൻ, കെ. പുഷ്‌പജ, കെ.പി. ബിന്ദു, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഡൽഹി സമരപോരാളികളായ വിദ്യാർഥികളും പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































