ഇ.എസ്.എ.: കർഷകരുടെ ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രി സിദ്ദിഖ്; ഇൻഫാം കർഷക മഹാസംഗമം നടന്നു

ഇ.എസ്.എ.: കർഷകരുടെ ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രി സിദ്ദിഖ്; ഇൻഫാം കർഷക മഹാസംഗമം നടന്നു
ഇ.എസ്.എ.: കർഷകരുടെ ഒരു തുണ്ടുഭൂമിപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രി സിദ്ദിഖ്; ഇൻഫാം കർഷക മഹാസംഗമം നടന്നു
Share  
എഴുത്ത്

News desk

2026 Oct 31, 08:47 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവമ്പാടി : ഇ.എസ്.എ.യുടെ (Eco-Sensitive Area) പേരിൽ കർഷകരുടെ ഒരു തുണ്ടുഭൂമിപോലും യു.ഡി.എഫ്. ഭരണകാലത്ത് നഷ്ടപ്പെടില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. വനംവകുപ്പിന് ഒരു സെന്റ് ഭൂമിപോലും അധികമായി വേണ്ടെന്ന് പ്രഖ്യാപിച്ച സർക്കാരാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മലബാർ കുടിയേറ്റ ചരിത്രരേഖകൾ ഡിജിറ്റൽ മ്യൂസിയത്തിലൂടെ സംരക്ഷിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ഇൻഫാം (ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്മെന്റ്) താമരശ്ശേരി കാർഷികജില്ലയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പാരിഷ് ഹാളിൽ സംഘടിപ്പിച്ച കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​മലയോര മേഖലയുടെയും കുടിയേറ്റക്കാരുടെയും വികസനമുന്നേറ്റത്തിന് നിർണായകമാകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി സിദ്ദിഖ് ഉറപ്പുനൽകി. ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി ബിഷപ്പുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​കുടിയേറ്റത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഈ മഹാസംഗമം കർഷകർ നേരിടുന്ന വിവിധ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരമാർഗങ്ങൾ തുറന്നു ചർച്ചചെയ്യുന്നതിനുമുള്ള വേദിയായി മാറി. മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 1200-ലധികം കർഷകരാണ് സംഗമത്തിൽ പങ്കെടുത്തത്.


​ചടങ്ങിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിൽ, ഇൻഫാം താമരശ്ശേരി കാർഷികജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, സി.കെ. കാസിം എം.എൽ.എ., തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസ് ചെറുകരക്കുന്നേൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എന്നിവരും സംസാരിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur