കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് 5 വരെ കസ്റ്റഡി അനുവദിച്ചത്. സാക്ഷികളെ കാണിച്ചു ഉറപ്പ് വരുത്താനും ഡിജിറ്റൽ തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.
ജില്ലാ കോടതി കഴിഞ്ഞ ദിവസം ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലിസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. ആവശ്യപ്പെട്ടത് 2 ദിവസത്തെ പൊലിസ് കസ്റ്റഡി. ദൃക്സാക്ഷികളെ കാണിച്ചു തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയാക്കണം എന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ ഉള്ളടക്കം. ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഇതിനോടകം പ്രതികളുടെ ചിത്രവും വിവരങ്ങളും വൈറൽ ആണ്. ഇനിയെന്തിനു തിരിച്ചറിയൽ പരേഡ് എന്നു ആയിരുന്നു വാദം.
കുറ്റപത്രം തയ്യാറാക്കൽ നടപടികളിലേക്ക് കടക്കുന്നതിനാൽ കസ്റ്റഡി അനിവാര്യമെന്നു പ്രോസിക്യൂഷൻ. പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് നാളെ വൈകിട്ട് 5 വരെ പോലിസ് കസ്റ്റഡിയിൽ വിട്ടത്. ഇത് രണ്ടാം തവണയാണ് പ്രതികളെ കസ്റ്റടിയിൽ വിടുന്നത്. മിനി കൂപറിന്റെ ഇഡിആർ പരിശോധന സാങ്കേതിക വിദഗ്ദ്ധർ തുടരുകയാണ്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതോടെ മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































