കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാം; തൊഴിൽ വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാം; തൊഴിൽ വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി
കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കും ജോലി ചെയ്യാം; തൊഴിൽ വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി
Share  
എഴുത്ത്

News desk

2026 Oct 30, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നത് വിലക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. 2002-ലെ കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് പി. ഗോപിനാഥ് റദ്ദാക്കിയത്. കള്ളുഷാപ്പുകളിൽ ഒരു തരത്തിലുള്ള ജോലിയും സ്ത്രീകളെ ഏൽപ്പിക്കാൻ പാടില്ലെന്ന വ്യവസ്ഥ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും തൊഴിൽ സ്വാതന്ത്ര്യത്തിനും എതിയാണെന്ന് കോടതി വിലയിരുത്തി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിൽ അവസരങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.


​തൃശൂർ പൊഞ്ഞനം കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന കെ.ജെ. കുഞ്ഞുപാലു അന്തരിച്ചതിനെത്തുടർന്ന്, ആശ്രിത നിയമന വ്യവസ്ഥ പ്രകാരം ജോലി ആവശ്യപ്പെട്ട് ഭാര്യ സോഫി നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. എന്നാൽ, 2002-ലെ അബ്കാരി ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ നിയമനം നിഷേധിച്ചതോടെയാണ് സോഫി കോടതിയെ സമീപിച്ചത്. വിദേശമദ്യ വിൽപ്പനശാലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്ന സമാന വ്യവസ്ഥകൾ ഹൈക്കോടതി മുമ്പ് റദ്ദാക്കിയിട്ടുണ്ടെന്ന് ഹർജിക്കാരി വാദിച്ചു.


​സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെയും ഷാപ്പ് ലൈസൻസിയുടെയും വാദം. എന്നാൽ, സുരക്ഷയുടെ പേരിൽ തൊഴിൽ അവസരങ്ങൾ പൂർണമായി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്ന് ഓർമിപ്പിച്ചു. തുടർന്ന് സോഫിയുടെ നിയമനാവശ്യം പരിഗണിക്കാനും കോടതി നിർദേശിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur