പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ മുക്കിക്കൊന്ന കേസിൽ അമ്മ നിവേദ്യയ്ക്കും കൂട്ടുപ്രതി മാർട്ടിനുമെതിരെ നിർണായക തെളിവായി വാട്സാപ് ചാറ്റുകൾ. ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'കുട്ടികളെ ഇല്ലാതാക്കിയാൽ നിന്നെ കല്യാണം കഴിക്കാം' എന്ന് മാർട്ടിൻ വാട്സാപിലൂടെ അറിയിച്ചതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ കണ്ടെത്തി.
വീടിനു മുന്നിലെ കുളിമുറിയിലെ ടാങ്കിൽ അമ്മ കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്ന സമയത്ത്, പുറത്ത് മറ്റാരും വരുന്നില്ലെന്ന് ഉറപ്പാക്കാൻ മാർട്ടിൻ കാവൽ നിൽക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം രണ്ടുപേരും വീട്ടിൽ നിന്നും പോവുകയും പിന്നീട് നിവേദ്യ മാത്രം തിരിച്ചെത്തി കുഞ്ഞുങ്ങളെ കാണാനില്ലെന്ന് അയൽക്കാരോട് പറയുകയുമായിരുന്നു. സംഭവത്തിൽ ആദ്യഘട്ടത്തിൽത്തന്നെ നിവേദ്യ കുറ്റം സമ്മതിച്ചിരുന്നെങ്കിലും, ആഴ്ചകൾ നീണ്ട അന്വേഷണത്തിനും തെളിവുശേഖരണത്തിനും ശേഷമാണ് രണ്ടാം പ്രതിയായ മാർട്ടിനിലേക്ക് പോലീസ് എത്തിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണസംഘത്തിന്, കൃത്യത്തിനു പിന്നിലെ പ്രേരണയും ആസൂത്രണവും വ്യക്തമാക്കുന്നതാണ് ഇപ്പോൾ ലഭിച്ച വാട്സാപ് ചാറ്റുകൾ. നിവേദ്യയ്ക്ക് ഭർതൃസഹോദരൻ ഉൾപ്പെടെയുള്ള മറ്റു ചിലരുമായും ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































