എറണാകുളം: രാസലഹരിക്കേസിൽ പിടികൂടി സ്റ്റേഷനിലെ ലോക്കറിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ. കവറോടെ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസ് എസ്. തൗഫിഖ് അറസ്റ്റിലായി. ഔദ്യോഗിക പദവിയിലിരുന്ന് മോഷണം നടത്തി, തെളിവുനശിപ്പിച്ചു, ലഹരിമരുന്ന് കൈവശം വച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐ.യെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വിവിധ കേസുകളിൽ പിടികൂടുന്ന രാസലഹരി കോടതിയിൽ ഹാജരാക്കി സാംപിൾ ശേഖരിച്ച ശേഷം സ്റ്റേഷനിലെ ലോക്കറിലാണ് സൂക്ഷിക്കാറുള്ളത്. കഴിഞ്ഞയാഴ്ച ഇത് നശിപ്പിക്കാനായി എ.ആർ. ക്യാംപിലെ ഗോഡൗണിലേക്ക് കൊണ്ടുപോയപ്പോഴാണ് 87 ഗ്രാമിന്റെ കവർ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ മാസം 18-ന് യാതൊരു ചുമതലയുമില്ലാതിരുന്ന എസ്.ഐ. അനസ് ലോക്കർ മുറിയിൽ പ്രവേശിച്ചതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഇതേതുടർന്ന് അധികൃതർ വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. കുടുങ്ങുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ തിങ്കളാഴ്ച എസ്.ഐ. ലഹരിക്കവർ സ്റ്റേഷനിൽ തിരിച്ചേൽപ്പിക്കുകയായിരുന്നു. എന്നാൽ ഇത് തൂക്കി നോക്കിയപ്പോൾ 200 ഗ്രാം ഉണ്ടെന്നും, സീലിന് ചെറിയതോതിൽ മാറ്റം വന്നിട്ടുണ്ടെന്നും കണ്ടെത്തി. ഭാരവ്യത്യാസത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാത്തതിനെത്തുടർന്ന്, കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി സാംപിൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































