പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിനായി ജനകീയ കർമസമിതി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, വനംമന്ത്രി ഷിബു ബേബി ജോൺ എന്നിവരുമായാണ് കർമസമിതി പ്രതിനിധികൾ ചർച്ച നടത്തിയത്. റോഡിനായുള്ള റിലേ സമരം നാലുവർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലിലൂടെ ഭാരവാഹികൾക്ക് ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.
വയനാട്ടിലേക്ക് പുതിയൊരു പാത കൂടി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രിമാർ, നവംബർ പത്തിന് വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ച് നടപടികൾ ഏകോപിപ്പിക്കുമെന്ന് ഉറപ്പുനൽകി. കഴിഞ്ഞ 32 വർഷമായി പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളിലെ വീഴ്ചകൾ കർമസമിതി ഭാരവാഹികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി.
വയനാട് കർമസമിതി കോഡിനേറ്റർ കമൽ ജോസഫ്, ചെമ്പനോട കർമസമിതി കൺവീനർ മാത്യു പേഴത്തിങ്കൽ, സാജൻ തുണ്ടിയിൽ, സി.കെ. ആലിക്കുട്ടി, യു.സി. ഹുസൈൻ എന്നിവരാണ് മന്ത്രിമാരുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































