തിരുവനന്തപുരം: 2027 മാർച്ച് 30 വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങുക. വരും മാസങ്ങളിൽ രാത്രികാലങ്ങളിൽ 700 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന വിലയിരുത്തലിനിടെ, പുതിയ അനുമതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകും.
എന്നാൽ 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷൻ തള്ളി. യൂണിറ്റിന് പരമാവധി 10 രൂപയെന്ന നിബന്ധനയോടെയാണ് നിലവിലെ അനുമതി. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ അടുത്ത മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. നേരത്തെ അറിയിച്ചിരുന്നു.
നവംബർ മാസത്തിൽ രാത്രികാലങ്ങളിൽ 738 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി. സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലെ അധിക ബാധ്യത നികത്തുന്നതിനായി അടുത്ത മാസം യൂണിറ്റിന് 4 പൈസ വീതം സർചാർജ് ഈടാക്കും. സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രാത്രികാല വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































