മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിയമസഭാ സമ്മേളനത്തിനിടെ ചർച്ചയിൽ പങ്കെടുത്തത്. വി.ഡി. സതീശന്റെ പ്രത്യേക താൽപര്യപ്രകാരമാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് സമസ്ത നേതൃത്വം അറിയിച്ചു.
സംസ്ഥാനത്തെ സമകാലിക വിഷയങ്ങളും വഖഫ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായി. സമസ്തയുടെ ശക്തിയും ജനകീയതയും സർക്കാരിന് ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹിക്കുന്ന പരിഗണനയും പ്രാതിനിധ്യവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമസ്ത നേതാക്കൾ വ്യക്തമാക്കി. കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായും സമസ്ത നേതാക്കൾ കൂടിക്കാഴ്ച നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































