പട്ടാമ്പി: പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് ടിപ്പർ ലോറി സമീപത്തെ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശിയും മുൻ പ്രവാസിയുമായ താഹിറാണ് ലോറിയിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് താഴേക്ക് വീഴുകയും കുളത്തിലെ കട്ടിയുള്ള ചെളിയിലേക്ക് ലോറി താഴ്ന്നുപോവുകയുമായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ചേറിൽ പൂഴ്ന്നുപോയ ലോറി കണ്ടെത്താനായിട്ടില്ല. ആറുമാസം മുമ്പ് ഗൾഫിൽനിന്നെത്തിയ താഹിർ നാട്ടിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വലിയ ക്വാറിയായതിനാൽ കഴിഞ്ഞ ഒരു മാസമായി മണ്ണടിച്ച് നികത്തുന്ന പ്രവൃത്തികൾ നടന്നു വരികയാണ്. നിലവിൽ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































