കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ വിവിധ പോലീസ് ജില്ലകളിൽ ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് റൂറലിലാണ് (14). കാസർഗോഡ് ജില്ലയിൽ 13-ഉം കണ്ണൂർ സിറ്റിയിൽ 12-ഉം കണ്ണൂർ റൂറലിൽ ആറും കോഴിക്കോട് സിറ്റിയിൽ അഞ്ചും വയനാട്ടിൽ ഒരു കേസുമാണ് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ നൽകുന്ന ആർ.സി. ഉടമകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. ഇതിനിടെ, പയ്യോളിയിൽ പ്രായപൂർത്തിയാകാതെ ഇരുചക്രവാഹനം ഓടിച്ച 14-ഉം 16-ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങൽ അറുവയലിൽനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ച പതിനാലുകാരിയും, അട്ടക്കുണ്ടിൽനിന്ന് മണിയൂർ ഭാഗത്തേക്ക് ഹെൽമെറ്റില്ലാതെയും രണ്ട് യാത്രക്കാരെ പിൻസീറ്റിലിരുത്തിയും അശ്രദ്ധമായി സ്കൂട്ടറോടിച്ച പതിനാറുകാരനുമാണ് പിടിയിലായത്.
രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളുടെ അറിവോടെയാണ് വാഹനം ഉപയോഗിച്ചതെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹന ഉടമകളായ മാതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































