നാദാപുരം: കല്ലാച്ചി ടൗണിലെ റോഡിൽനിന്ന് രാത്രി കളഞ്ഞുകിട്ടിയ പത്തര ലക്ഷം രൂപ പോലീസിനെ ഏൽപ്പിച്ച് ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാൻ സഹായിച്ച ഓട്ടോ തൊഴിലാളിക്കും ബാങ്ക് ജീവനക്കാരനും അഭിനന്ദന പ്രവാഹം. കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളി തയ്യിൽ സുനീഷ്, നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം. ലോക്കൽ സെക്രട്ടറിയുമായ പി.കെ. പ്രദീപ് എന്നിവരാണ് പണം സ്റ്റേഷനിലെത്തിച്ച് മാതൃകയായത്.
തിങ്കളാഴ്ച രാത്രി എട്ടോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരും കല്ലാച്ചി ടൗണിലെ കൈരളി കോംപ്ലക്സിന് സമീപം റോഡിന് നടുവിൽ കടലാസിൽ പൊതിഞ്ഞുകെട്ടിയ നോട്ടുകെട്ടുകൾ ചിതറിക്കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് നോട്ടുകൾ ശേഖരിച്ച ഇരുവരും ഉടൻതന്നെ നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസിന്റെ പരിശോധനയിൽ 500 രൂപയുടെ 21 കെട്ടുകളിലായി 10.5 ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായി. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിവരം പങ്കുവെക്കുകയായിരുന്നു.
കുറ്റ്യാടിയിലെ സ്ഥാപനത്തിൽനിന്ന് തലശ്ശേരിയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്ന പണം ജീവനക്കാരന്റെ ബാഗിൽനിന്ന് തെറിച്ചുപോയതാണെന്ന് വ്യക്തമായതോടെ, തെളിവുകളുമായി എത്തിയ ഉടമകൾക്ക് എസ്.ഐ. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ തുക കൈമാറി. നികുതി ആവശ്യങ്ങൾക്കായി കൊണ്ടുപോയ 11 ലക്ഷം രൂപയിൽ (500 രൂപയുടെ 22 കെട്ടുകൾ) ശേഷിക്കുന്ന ഒരു കെട്ട് പണം ടൗണിൽവെച്ച് മറ്റൊരു വാഹനയാത്രക്കാരൻ എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































