കോഴിക്കോട്: നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബദ്ധമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ നിർമാണത്തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാനവ്യാപക സമരത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
നിർമാണ മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും ആനുകൂല്യ കുടിശ്ശികകൾ അടിയന്തരമായി ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡൻ്റ് എം. ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.സി. സുരേഷ്, എം.വി. സദാനന്ദൻ, എ.കെ. നാരായണി, പി.എം. വിനോദൻ, രവി പറശ്ശേരി, വി.പി. രവീന്ദ്രൻ, എൻ.കെ. ഭാസ്കരൻ, പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. രാവിലെ 10-ന് കണ്ണൂർ റോഡിലെ ക്രിസ്റ്റ്യൻ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരത്തിലധികം തൊഴിലാളികൾ അണിനിരന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































