ചേരാനല്ലൂർ വാഹനാപകടം: ജഡ്‌ജിക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടക്കേണ്ടെന്ന് ഹൈക്കോടതി; കൊച്ചി കമ്മീഷണറെ മാറ്റി

ചേരാനല്ലൂർ വാഹനാപകടം: ജഡ്‌ജിക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടക്കേണ്ടെന്ന് ഹൈക്കോടതി; കൊച്ചി കമ്മീഷണറെ മാറ്റി
ചേരാനല്ലൂർ വാഹനാപകടം: ജഡ്‌ജിക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടക്കേണ്ടെന്ന് ഹൈക്കോടതി; കൊച്ചി കമ്മീഷണറെ മാറ്റി
Share  
എഴുത്ത്

News desk

2026 Oct 28, 07:03 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ, പ്രതിയായ അഡീഷണൽ ജഡ്‌ജിക്കെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. ജഡ്‌ജിയെ സസ്പെൻഡ് ചെയ്യണമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നെങ്കിലും, പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തുടർനടപടി മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ കണ്ടതിന് പിന്നാലെയാണ് ഈ തീരുമാനം. അതേസമയം, കേസിൽ പ്രതിയായ ജഡ്‌ജിയെ ക്രൈംബ്രാഞ്ച് പൊലീസ് ക്ലബിൽ വരുത്തി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യംചെയ്യൽ നാളെയും തുടരും.


​കേസിന്റെ അന്വേഷണത്തിലും നടപടികളിലുമുണ്ടായ ഗുരുതര വീഴ്ചകളെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ പകരം പദവി നൽകാതെ സ്ഥലംമാറ്റി. പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതും ജഡ്‌ജിക്കെതിരെ കേസെടുക്കാൻ വൈകിയതും കമ്മീഷണറുടെ ഭാഗത്തുനിന്നുള്ള മേൽനോട്ടക്കുറവാണെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തി. കമ്മീഷണർക്ക് സ്ഥലംമാറ്റവും കീഴുദ്യോഗസ്ഥർക്ക് സസ്പെൻഷനും മാത്രമാണെന്നതിൽ പൊലീസിനുള്ളിൽ അതൃപ്തിയുണ്ട്. പുതിയ കൊച്ചി കമ്മീഷണറായി ദക്ഷിണമേഖല ഐ.ജി. ആർ. നിശാന്തിനിയെ നിയമിച്ചു. പി. പ്രകാശ് പുതിയ ദക്ഷിണമേഖല ഐ.ജിയാകും.


​അപകടമുണ്ടാക്കിയ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ഡ്രൈവിങ് എങ്ങനെ പഠിച്ചു എന്നതടക്കം അറിയാൻ കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ച ഈ ഹർജിയിൽ ജയബാലകൃഷ്ണന്റെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. പ്രതി സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിക്കുന്നയാളാണെന്ന് കുടുംബം കോടതിയിൽ ആരോപിച്ചു. ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ കോടതി പ്രതിയുടെ കുടുംബത്തിന് നോട്ടീസ് അയച്ചു.


​നേരത്തെ ചേരാനല്ലൂർ സി.ഐ. ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതും, തുടക്കത്തിൽ ജാഗ്രത കാട്ടാത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിന്റെ അന്വേഷണം നിലവിൽ ക്രൈംബ്രാഞ്ച് സംഘമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur