കോഴിക്കോട് ജില്ലയിൽ ‘സ്വസ്ഥം തദ്ദേശം ‘ഓഡിറ്റ് ക്ലിനിക്കുകൾക്ക് തുടക്കമായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിഹരിക്കുവാൻ ബാക്കിയുള്ള ഓഡിറ്റ് കുരുക്കുകൾ അഴിക്കുവാൻ കോഴിക്കോട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ‘സ്വസ്ഥം തദ്ദേശം ’പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല ക്ലിനിക്കുകൾക്ക് തുടക്കമായി. 28-ാം തീയതി മുതൽ 31-ാം തീയതി വരെയാണ് ബ്ലോക്ക് തലത്തിൽ ഓഡിറ്റ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബ്ലോക്കോഫീസിൽ വെച്ച് നടന്ന ഓഡിറ്റ് ക്ലിനിക്കിൽ, കോഴിക്കോട് ബ്ലോക്കിനെ കൂടാതെ ചേളന്നൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും, ഫറോക്ക്, രാമനാട്ടുകര നഗരസഭകളുമാണ് പങ്കെടുത്തത്.
തീർപ്പ് കൽപ്പിക്കുവാൻ ബാക്കിയുള്ള ഓഡിറ്റ് തടസങ്ങളിൽ ഏറ്റവും ഒടുവിലത്തെ 3 വർഷത്തെ തടസ്സങ്ങളാണ് ഓഡിറ്റ് ക്ലിനിക്കിൽ വെച്ച് പരിശോധന നടത്തി പരിഹാരം നിർദ്ദേശിച്ചത്. ഓഡിറ്റ് ക്ലിനിക്കിന് തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ, റിട്ടയേർഡ് ഉദ്യോഗസ്ഥരായ ഓഡിറ്റ് മിത്രങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ, RGSA ബ്ലോക്ക് തല കോർഡി നേറ്റർമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ ബ്ലോക്ക് തല കോർഡിനേറ്റർമാർ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് ആദ്യഘട്ടത്തിൽ ‘സ്വസ്ഥം തദ്ദേശം’ പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ തീർപ്പ് കൽപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ഓഡിറ്റിന് നൽകിയ മറുപടി രേഖകൾ എന്നിവ സഹിതമാണ് ഉദ്യോഗസ്ഥർ ക്ലിനിക്കിൽ പങ്കെടുത്തത്. രേഖകൾ പരിശോധിച്ച് ഓഡിറ്റ് തടസ്സങ്ങൾ ഒഴിവാക്കുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശമാണ് ക്ലിനിക്കിൽ വെച്ച് നൽകുന്നത്.
ഓഡിറ്റിലെ പരാമർശങ്ങളിൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനത്തോടെ കൃത്യമായ പരിഹാരം ക്ലിനിക്കിൽ വെച്ച് ഉണ്ടായി. കൊടുവള്ളി, മേലടി, വടകര എന്നീ ബ്ലോക്കിൽ തുടർ ദിവസങ്ങളിൽ ഓഡിറ്റ് ക്ലിനിക് നടത്തുന്നതാണ്. കോഴിക്കോട് ബ്ലോക്കിൽ ചേർന്ന ‘സ്വസ്ഥം തദ്ദേശം’ ഓഡിറ്റ് ക്ലിനിക്ക് ജില്ല ജോയിൻറ് ഡയറക്ടർ എൻ.കെ. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ അനിൽകുമാർ നൊച്ചിയിൽ, ഇൻറേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അസി.ഡയറക്ടർമാരായ കെ. റഹിം.ഐ.വി.ഒ.മാരായ മുഹ്സിൻ, ശ്രീജിത്ത്, സീനിയർ സൂപ്രണ്ടമാരായ ഗിരീഷ് കുമാർ, മനോജ്, ഓഡിറ്റ് മിത്രങ്ങളായ സതീഷ്കുമാർ, വാസുദേവൻ, വിനോദ് കുമാർ, ശ്രീകുമാർ,ജയശീലൻ,ബ്ലോക്ക്സെക്രട്ടറി ബ്രിജേഷ് എന്നിവർ ഓഡിറ്റ് ക്ലിനിക്കിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































