കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയിൽ ഹാജരായിരുന്നില്ല.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎൽഎയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീംഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തരെ പിന്നീട് സിപിഎമ്മുമാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനൽകി. അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷുക്കൂർ മരിച്ചു.
തളിപ്പറമ്പിലെ ഡിവൈെഫ് പ്രവർത്തകരായ കെ വി സുമേഷ്, ഗണേഷൻ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി എൻ മോഹനൻ 11 ആം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്തന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിയാണ്. കേസിലെ 32ആം പ്രതിയാണ് പി.ജയരാജൻ, 33 ആം പ്രതി ടി വി രാജേഷ്. ഇരുവർക്കുമെതിരെയുള്ളത് ഗൂഢാലോചന കുറ്റം. പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള പ്രധാന സാക്ഷികൾ കേസിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നില്ല.
പി ജയരാജനും രാജേഷും തളിപ്പറമ്പ് ആശുപത്രിയിലുള്ളപ്പോൾ മുറിയിൽ നിന്ന് പുറത്തുവന്ന് സിപിഎം പ്രവർത്തകൻ കൊല ചെയ്യാനുള്ള നിർദ്ദേശം ആംഗ്യമായി കാണിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷെ ഈ നിർണായക മൊഴി കോടതിയിൽ പറയാൻ ഇവരെത്തിയില്ല. ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക സുപ്രീംകോടതി വരെ നടത്തിയ പോരാട്ടത്തിനൊടുവിലായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊച്ചി സ്പെഷ്യൽ കോടതി മൂന്ന് ജഡ്ജി ശബരിനാഥാണ് കേസിൽ വിധി പറയുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































