കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17 കാരൻറെ ജാമ്യം റദ്ദാക്കാൻ പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A ആണ് ചുമത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































