തിരുവനന്തപുരം : സംസ്ഥാനത്ത് എം.എൽ.എമാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് അതിവേഗ നീക്കവുമായി സർക്കാർ. ശമ്പള വർധന സംബന്ധിച്ച പഠന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിച്ച് മറ്റന്നാൾ തന്നെ സഭയിൽ ബില്ലായി കൊണ്ടുവരാനാണ് തീരുമാനം. വിലവർധനയും പെട്രോൾ ചാർജ് വർധനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശമ്പള വർധന അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ യാതൊരു തടസ്സവുമില്ലാതെ ബില്ല് പാസാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018-ലാണ് അവസാനമായി എം.എൽ.എമാരുടെ ശമ്പളം വർധിപ്പിച്ചത്. പഠന റിപ്പോർട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർധന വരുത്താമെന്നാണ് ശുപാർശ. ഇത് നടപ്പിലായാൽ എം.എൽ.എമാരുടെ 70,000 രൂപയെന്ന ആനുകൂല്യം ഒരു ലക്ഷം കടക്കും. മന്ത്രിമാരുടെ നിലവിലെ ഒരു ലക്ഷം രൂപയെന്ന ആനുകൂല്യം 30,000 രൂപയോളം വർധിക്കും. കൂടാതെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലിഫോൺ ചാർജ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും വർധിച്ചേക്കും.
ശമ്പള വർധനയ്ക്ക് പുറമെ മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനുമായി ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 480 ഐപാഡുകൾ 6 കോടി 70 ലക്ഷം രൂപ ചെലവഴിച്ച് വൈകാതെ വാങ്ങാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ നീക്കം ധൂർത്താണെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് ഈ പദ്ധതിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































