കോഴിക്കോട് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ അലകൾ കോഴിക്കോട് ബീച്ചിലേക്കും. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജന്തർ മന്തർ പ്രക്ഷോഭസമിതിയുടെ ആഭിമുഖ്യത്തിൽ ബീച്ചിൽ ആരംഭിച്ച സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യ വിളികൾക്കും പ്രസംഗങ്ങൾക്കും പുറമേ സമരത്തിന് ആവേശം പകർന്ന് പാട്ടുകളും അരങ്ങേറി. നസീർ അൽമാസ്, മഹേഷ്, മനോജ്കുമാർ, സറീന, നസീർ എന്നിവരുടെ നേതൃത്വത്തിലുള്ള ആലാപനത്തോടൊപ്പം പ്രവർത്തകർ പാട്ടിനൊപ്പം ചുവടുവെക്കുകയും ചെയ്തു. വൈകീട്ട് ആറര മുതൽ രാത്രി വരെയാണ് പരിപാടികൾ നടക്കുന്നത്.
പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേയർ ഒ. സദാശിവൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക, എൽ.ഡി.എഫ്. ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. യു. ഹേമന്ദ്കുമാർ, എം.പി. സൂര്യനാരായണൻ, എം.കെ. ഭാസ്കരൻ, എൻ.കെ. അബ്ദുൾ അസീസ്, കെ. അജിത തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് നടക്കുന്ന സമരം പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































