കരിഞ്ചോല-എട്ടേക്ര റോഡ് തകർന്നു: അടിഭാഗത്തെ മണ്ണിടിച്ചിലും ഗർത്തങ്ങളും അപകടഭീഷണിയുയർത്തുന്നു

കരിഞ്ചോല-എട്ടേക്ര റോഡ് തകർന്നു: അടിഭാഗത്തെ മണ്ണിടിച്ചിലും ഗർത്തങ്ങളും അപകടഭീഷണിയുയർത്തുന്നു
കരിഞ്ചോല-എട്ടേക്ര റോഡ് തകർന്നു: അടിഭാഗത്തെ മണ്ണിടിച്ചിലും ഗർത്തങ്ങളും അപകടഭീഷണിയുയർത്തുന്നു
Share  
എഴുത്ത്

News desk

2026 Oct 28, 09:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

താമരശ്ശേരി : എട്ടുവർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ ദുരന്തത്തിൽ പതിനാലുപേരുടെ ജീവൻ പൊലിഞ്ഞ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽനിന്ന് എട്ടേക്ര ഭാഗത്തേക്ക് നിർമിച്ച റോഡ് വലിയ അപകടഭീഷണി ഉയർത്തുന്നു. റോഡിന്റെ അടിഭാഗത്തെ മണ്ണ് ഇടിഞ്ഞുപോയും പ്രതലം തകർന്നും സഞ്ചാരം ദുഷ്കരമായ അവസ്ഥയിലാണ്. 2024-25 സാമ്പത്തികവർഷത്തെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 331 മീറ്റർ റോഡിന്റെ തുടക്കഭാഗത്താണ് അടിവശത്തുനിന്നും വശങ്ങളിൽനിന്നും മണ്ണും കല്ലും ഇടിഞ്ഞ് പത്തു മീറ്ററിലധികം താഴ്ചയിലേക്ക് പതിച്ചത്. മേയ് 22-ന് നിർമാണം പൂർത്തിയായ റോഡിന് 2029 മേയ് 21 വരെ പരിപാലന കാലാവധിയുണ്ടായിരിക്കേയാണ് ചെങ്കുത്തായ കയറ്റത്തിലെ സംരക്ഷണഭിത്തി തകർന്നത്.


​കട്ടിപ്പാറ-കരിഞ്ചോല റോഡിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് കനത്ത മഴയെത്തുടർന്ന് കൂറ്റൻ കല്ലുകളും മണ്ണും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഓവുചാൽ നിർമിക്കാത്തതിനാൽ മഴവെള്ളം കോൺക്രീറ്റ് പ്രതലത്തിലൂടെ കുത്തിയൊലിക്കുന്നത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവിടെ സംരക്ഷണഭിത്തിയുടെ സുരക്ഷ ഉറപ്പുവരുത്താനും ബാക്കി ഭാഗം കൂടി കോൺക്രീറ്റ് ചെയ്യാനും അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


​ഉരുൾപൊട്ടലിൽ തകർന്ന കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡിന്റെ 300 മീറ്ററോളം ഭാഗം എട്ടുവർഷം കഴിഞ്ഞിട്ടും ടാർ ചെയ്യാതെ കല്ലും മണ്ണും നിറഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്. മലമുകളിലേക്കുള്ള രണ്ടേകാൽ കിലോമീറ്റർ റോഡിൽ ടാറിങ് നടത്തിയ തുടക്കഭാഗത്ത് പ്രതലം തകർന്ന് രണ്ടിടത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. 2020-ൽ മുൻ എം.എൽ.എ. കാരാട്ട് റസാഖിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് റോഡിന് തൊട്ടുതാഴെയാണ് ഈ തകർച്ച. കൂടാതെ 2021-ൽ പൂർത്തിയാക്കിയ കോൺക്രീറ്റ് റോഡിന്റെ പാർശ്വഭാഗങ്ങളിലും നീർച്ചാൽ കടന്നുപോകുന്ന വളവിലും തകർച്ച തുടങ്ങി കഴിഞ്ഞു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur