ചേരാനല്ലൂർ : ചേരാനല്ലൂരിൽ ബെൻസ് കാർ ഇടിച്ച് 55 കാരനായ തട്ടുകട ഉടമ മരിച്ച കേസിന്റെ അന്വേഷണ ഫയലുകൾ ഡി.സി.ബി.ക്ക് (ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച്) കൈമാറി. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ലോ ആൻഡ് ഓർഡർ എ.ഐ.ജി. അനൂജ് പാലിവാൾ ചേരാനല്ലൂർ സ്റ്റേഷനിലെത്തി. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ച ജഡ്ജിയുടെ മകന്റെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നുവെങ്കിലും അത് ഔദ്യോഗികമായിരുന്നില്ല. അതിനാൽ ആവശ്യമായ അനുമതി വാങ്ങിയ ശേഷം അദ്ദേഹത്തെ വീണ്ടും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തും. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
അതേസമയം, 17-കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് അപകടമുണ്ടായ സംഭവത്തിൽ അഡീഷണൽ മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുണ്ട്. പോർട്ട്‌ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. മകൻ അപകടമുണ്ടാക്കിയ വിവരം അറിഞ്ഞയുടൻ അച്ഛനായ ജഡ്ജി പോലീസ് സ്റ്റേഷനിൽ എത്തിയത് വീഴ്ചയാണെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ സ്റ്റേഷനിലെത്തുമ്പോൾ ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി വാങ്ങണമായിരുന്നുവെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. വിഷയത്തിൽ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യം സംബന്ധിച്ച് തീരുമാനം ഉടനുണ്ടായേക്കും.
ഇതിനിടെ, അപകടമുണ്ടാക്കിയ 17-കാരൻ തന്റെ ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായി വ്യക്തമായിട്ടുണ്ട്. മുൻപ് വാഹനം ഓടിച്ചിരുന്നതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോട്ടോർ വാഹന നിയമപ്രകാരം 17-കാരന് 25 വയസ്സ് വരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് വിലക്കേർപ്പെടുത്തും. കൂടാതെ അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർ.സി. സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































