കണ്ണൂർ : കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിലായുണ്ടായ ബോംബ് സ്ഫോടന സംഭവങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണവം റേഞ്ച് ഓഫീസിന് സമീപത്തും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രി സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിച്ചത്. വൻ ശബ്ദം കേട്ടതിനെ തുടർന്ന് പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ബോംബ് പൊട്ടിത്തെറിച്ചതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന രണ്ടിടങ്ങളിലും സി.സി.ടി.വി. ക്യാമറകൾ ലഭ്യമല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനാൽ കണ്ണവം ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലെയും കൂടുതൽ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കണ്ണവത്തും സമീപ പ്രദേശങ്ങളിലും പോലീസ് പട്രോളിങ് കടുപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































