കോഴിക്കോട് : നഗരത്തിലെ കലാ സാംസ്കാരിക പരിപാടികളുടെ പ്രധാന കേന്ദ്രമായിരുന്ന ടാഗോർ സെന്റിനറി ഹാൾ പൊളിച്ചുനീക്കി ഒന്നര വർഷം പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. 2025 മാർച്ച് മാസത്തിൽ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റിയെങ്കിലും പുതിയ സാംസ്കാരിക നിലയത്തിനായുള്ള തറക്കല്ലിടൽ കർമം പോലും കോർപറേഷന് ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഈ പ്രദേശം മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായി മാറിയെന്നും ആക്ഷേപമുണ്ട്. 1973-ൽ നിർമിച്ച ടാഗോർ ഹാൾ ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് 2023-ലാണ് അടച്ചിട്ടത്. ഹാളിന്റെ നിർമാണം നീണ്ടുപോകുന്നതിൽ കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർ വലിയ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും വായ്പ ലഭിക്കാനുള്ള വൈകലുമാണ് നിർമാണം തടസ്സപ്പെടാൻ കാരണമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. 68 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളുള്ള സാംസ്കാരിക നിലയം നിർമിക്കാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഇതിനായി കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് 49 കോടി രൂപ വായ്പയെടുക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
ഒരേസമയം 2000 പേർക്ക് ഇരിക്കാവുന്ന വലിയ തിയേറ്റർ, 150 പേരെ ഉൾക്കൊള്ളുന്ന ചെറിയ ഹാൾ, മൂന്ന് മൾട്ടിപ്ലക്സ് സ്ക്രീനുകൾ, 500 പേർക്കുള്ള ഡൈനിംഗ് ഹാൾ, ഓപ്പൺ ആംഫി തിയേറ്റർ, പുസ്തകശാലകൾ, കോഫി ഷോപ്പ്, ആധുനിക അടുക്കള, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































