കൊയിലാണ്ടി : ഖത്തർ കെ.എം.സി.സി. ഓഫീസിലെ ലോക്കർ കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നാലാംപ്രതി പരപ്പിൽ ബാലകൃഷ്ണനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്തിന്റെ അപേക്ഷ പരിഗണിച്ചാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് കെ. കാർത്തിക കസ്റ്റഡിയിൽ അനുവദിച്ചത്.
പോലീസ് കസ്റ്റഡിയിലായ ബാലകൃഷ്ണനെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. താൻ തികച്ചും നിരപരാധിയാണെന്നും മറ്റു ചിലർ തന്നെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അദ്ദേഹം പ്രതികരിച്ചു. കേസിനെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതി പ്രതികരിക്കാൻ തയ്യാറായില്ല.
അതേസമയം കേസിൽ ഉൾപ്പെട്ട ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, സാലിഹ് എന്ന ബാവ, ഹസ്സൻ മമ്മളി, നിസാർ തുടങ്ങിയ മറ്റു പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവരിൽ ഒരാൾ വിദേശത്താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റു പ്രതികൾ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ നടത്തുന്നതായി വിവരമുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































