തിരുവനന്തപുരം : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും. സപോട്ട് ബുക്കിങ് ഉൾപ്പെടെ പ്രതിദിനം പരമാവധി 80,000 ഭക്തർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ദർശനത്തിനായുള്ള സ്ലോട്ടുകൾ www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
ഓൺലൈൻ ബുക്കിങ് വഴി നിലയ്ക്കൽ - പമ്പ പാതയിലൂടെ 60,000 ഭക്തർക്കും, എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ-സത്രം പാത വഴിയും 3,000 പേർക്ക് വീതവുമാണ് പ്രതിദിനം പ്രവേശനം അനുവദിക്കുക. ഇത് കൂടാതെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ വഴി നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും പ്രവേശനം ലഭിക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. പൂർണ്ണമായും സൗജന്യമായ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം ഭക്തരുടെ താല്പര്യപ്രകാരം പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ജനറൽ ഫണ്ടിലേക്കും സംഭാവന നൽകാനുള്ള സൗകര്യവും വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































