തിരുവനന്തപുരം : സംസ്ഥാനത്തെ എം.എൽ.എമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമായി ഐപാഡുകൾ വാങ്ങാൻ ഒരുങ്ങി സർക്കാർ. 480 ഐപാഡുകൾ വാങ്ങുന്നതിനായി കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു. 256 ജി.ബി (GB) ശേഷിയുള്ള 13 ഇഞ്ചിന്റെ 320 ഐപാഡ് പ്രോകളും, 11 ഇഞ്ചിന്റെ 160 ഐപാഡുകളുമാണ് വാങ്ങുന്നത്. പദ്ധതിക്കായി ആകെ 6.71 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ പുതുക്കിയിരുന്നു. മുൻപുണ്ടായിരുന്ന 1.5 ലക്ഷം രൂപയിൽ നിന്ന് പരിധി 2 ലക്ഷം രൂപയായി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ ഐപാഡുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































