നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിൻറെ ശബ്ദസന്ദേശം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിൻറെ ശബ്ദസന്ദേശം
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിൻറെ ശബ്ദസന്ദേശം
Share  
എഴുത്ത്

News desk

2026 Oct 26, 08:32 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിൻറെ ശബ്ദസന്ദേശം. ജോയൽ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതടക്കം നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജില്ലാ കോടതി, മറ്റന്നാൾ വിധി പറയും.


അപകട ദിവസം രാവിലെ, 9:25 നാണ് ജോയൽ സുഹൃത്തിന് ശബ്ദ സന്ദേശമയച്ചത്. രാത്രി ഒരുമിച്ച് ബാറിൽ കയറി മദ്യപിച്ചു. സുഹൈൽ സജീവ് നേരത്തെ മദ്യിപിച്ചതിന് പുറത്താണ് വീണ്ടും മദ്യപിച്ചത്. ഞാനും ബീർ കുടിച്ചു. ശേഷം കാറിൽ അമിത വേഗത്തിൽ പോയി. കാർ ഒരു സ്കൂട്ടറിലിടിച്ചു. മൂന്ന് പേരും സ്പോട്ടിൽ തന്നെ മരിച്ചു. നിനവാണ് എന്നോടും അമീനോടും രക്ഷപ്പെട്ടോളാൻ പറഞ്ഞത്. അപകടവും മരണവും കണ്ടതിൻറെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നുമാണ് ഒരു മിനിറ്റും 43 സെക്കൻറും നീണ്ട ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ, പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ജാമ്യേപക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിൻറെ അഭിഭാഷകനും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.


സുഹൈൽ സജീവിൻറെ രക്തമൂത്ര പരിശോധന ഫലത്തിൽ മദ്യത്തിൻറെ അളവ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയുടെ ഫലം കാത്തിരിക്കുന്നു. ഒപ്പം കാറിൻറെ ഇവൻറ് ഡാറ്റാ റെക്കോഡർ പരിശോധനയുടെ വിശദാംശങ്ങളും വരാനുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, 14 ദിവസത്തിലധികമായി പ്രതികൾ റിമൻഡിലാണ്. പൊലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞു. 19 വയസ്സുകാരെ ഇനിയും ജയിലിൽ ഇടുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു. വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur