കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യൻ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്. ഏറ്റുമുട്ടൽ സംഘർഷഭരിതമായതോടെ കൂടുതൽ പോലീസുകാരെത്തിയാണ് പ്രതികളെ കീഴടക്കി നിയന്ത്രിച്ചത്. പരിശോധനയിൽ സംഘം സഞ്ചരിച്ച ഒരു കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































