തുലാവർഷം കനത്തു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പാലക്കാട് അവധി

തുലാവർഷം കനത്തു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പാലക്കാട് അവധി
തുലാവർഷം കനത്തു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പാലക്കാട് അവധി
Share  
എഴുത്ത്

News desk

2026 Oct 26, 07:51 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കനത്തതോടെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണം ഈ മാസം 27 വരെ കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തൽ. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകുകയും മത്സ്യബന്ധനം പൂർണ്ണമായി വിലക്കുകയും ചെയ്തിട്ടുണ്ട്.


​മഴ കടുത്ത സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും നിശ്ചയിക്കപ്പെട്ട മേളകൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളോടെയും സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതിനുപുറമേ, വയനാട് ജില്ലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur