തിരുവനന്തപുരം : തലസ്ഥാന നഗര ഹൃദയമായ ബേക്കറി ജങ്ഷനിൽ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായി മുടങ്ങി. വാൻറോസ് ജങ്ഷനിൽ നിന്ന് ബേക്കറി ജങ്ഷനിലേക്ക് പോകുന്ന വഴിയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ വൻ പൈപ്പ് ലൈൻ പൊട്ടിയത്. അതിശക്തമായ മഴ പെയ്യുന്നതിനിടെയാണ് സംഭവം. പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശമാകെ വെള്ളക്കെട്ടിലായി.
പൈപ്പ് പൊട്ടിയതോടെ സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പെടെ നഗരത്തിലെ പ്രമുഖ മേഖലകളിലെല്ലാം കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കോർപ്പറേഷൻ അധികൃതർ കരാറുകാരെയും ജല അതോറിറ്റിയെയും വിവരം അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം നഗരത്തിൽ ഇത്തരം വലിയ പൈപ്പ് പൊട്ടലും കുടിവെള്ള തടസ്സവും ഉണ്ടാകുന്നത്. പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ കെട്ടിക്കിടക്കുകയാണ്. പ്രധാന പാതയിൽ അറ്റകുറ്റപ്പണികൾ നടക്കേണ്ട സാഹചര്യമുള്ളതിനാൽ ഈ വഴിയിൽ വലിയ ഗതാഗത തടസ്സത്തിന് സാധ്യതയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































