കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും മജിസ്ട്രേറ്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടർന്നുള്ള നടപടികളെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് അറിയിച്ച പൊലീസ്, ഇടിച്ച വാഹനത്തിന്റെ ആർ.സി ഉടമയ്ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും വിശദീകരിച്ചു. പ്രതിക്കെതിരെ ഇപ്പോൾ നരഹത്യക്കുറ്റം ചുമത്തിയിട്ടുണ്ട്.
നേരത്തെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ചേരനല്ലൂർ സ്റ്റേഷന് മുന്നിൽ ശക്തമായ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. അച്ഛന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് മുൻപാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും, തട്ടുകടക്കാരന്റെ കുടുംബമായതിനാലാണോ ഈ അവഗണനയെന്നും മക്കൾ വൈകാരികമായി ആരോപിച്ചു. പ്രതിഷേധം ശക്തമാകുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് പൊലീസ് ശക്തമായ നടപടികളിലേക്ക് കടന്നതും മാധ്യമങ്ങളെ കസ്റ്റഡി വിവരം അറിയിച്ചതും.
ഇന്ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അഡീഷണൽ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. മൈനറായ പ്രതിയെ രാത്രി കസ്റ്റഡിയിലെടുത്താൽ സ്റ്റേഷനിൽ എത്തിക്കാൻ കഴിയില്ലെന്നാണ് ആദ്യഘട്ടത്തിലെ ജാമ്യനടപടികളിൽ പൊലീസ് നൽകിയ വിശദീകരണം. എന്നാൽ കുടുംബത്തിന്റെ പ്രതിഷേധവും ആഭ്യന്തരവകുപ്പിന്റെ ഇടപെടലും വന്നതോടെ കേസിലെ തുടർനടപടികൾ വേഗത്തിലാക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































