കോഴിക്കോട് : കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കൊടുവള്ളി മണ്ഡലത്തിൽ മികച്ച ഗ്രൗണ്ടുകൾ ഒരുക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. കൊടുവള്ളി മണ്ഡലത്തിലെ എൻ.എം.എം.എസ് (NMMS) പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ മികച്ച ഭാവിക്കായി മണ്ഡലത്തിൽ എം.എൽ.എ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കിയ മന്ത്രി, പഠനത്തോടൊപ്പം കായികശേഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ചടങ്ങിൽ എൻ.എം.എസ് ചാറ്റ്ബോട്ട് ലോഞ്ചിംഗ് മന്ത്രിയും പി.കെ. ഫിറോസ് എം.എൽ.എയും ചേർന്ന് നിർവഹിച്ചു.
എൻ.എം.എം.എസ് പരീക്ഷാ പരിശീലനം കാര്യക്ഷമമാക്കുന്നതിനും പഠനസാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി എം.ജെ.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർഥികൾ വികസിപ്പിച്ച സ്റ്റുഡന്റ് പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പോർട്ടൽ നിർമിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ ചേലേരി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ, കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































