കോഴിക്കോട് : വിദ്യാർഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി കൃഷിയിൽ സജീവമായി ഏർപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വിദ്യാർഥികളെ കാർഷിക മേഖലയുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം 500 സ്കൂളുകളിൽ ‘കതിർ ക്ലബ്ബുകൾ’ ആരംഭിക്കുമെന്നും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ലോഗോ ഈ മാസം അവസാനത്തോടെ പ്രകാശനം ചെയ്യുമെന്നും നവംബറിൽ ഔദ്യോഗികമായി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനും വിള ഇൻഷുറൻസിനുമായി കർഷകർക്ക് നൽകാനുള്ള കുടിശിക തീർപ്പാക്കുന്നതിന് 119.68 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2021 മുതലുള്ള നഷ്ടപരിഹാരത്തുകയും ഇൻഷുറൻസ് തുകയും രണ്ടാഴ്ചയ്ക്കകം പൂർണമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനുവദിച്ച തുകയിൽ 22.39 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ ഈ തുക കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷി, റവന്യൂ, തദ്ദേശസ്വയംഭരണം, ദുരന്തനിവാരണ അതോറിറ്റി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ട്.
വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വനംവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തെങ്ങ്, കൊക്കോ തുടങ്ങിയ വിളകളെക്കൂടി നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തേങ്ങയ്ക്ക് കിലോഗ്രാമിന് 15 രൂപയും കൊക്കോയ്ക്ക് 30 രൂപയുമാണ് നഷ്ടപരിഹാരം നൽകുക. മാവ് ഉൾപ്പെടെയുള്ള മറ്റു വിളകളെക്കൂടി ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കൃഷിനാശത്തിനും വന്യജീവി ആക്രമണത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിലവിലെ പരിധികൾ എടുത്തുകളഞ്ഞതായും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































