കോഴിക്കോട് : കളക്ടറേറ്റിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് സീനിയോറിറ്റി സംരക്ഷിച്ച് ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ടൈപ്പിസ്റ്റുമാർ ആരംഭിച്ച സമരം തുടരുന്നു. ഞായറാഴ്‌ച വൈകീട്ട് എട്ടുമണിയോടെ കളക്ടറേറ്റിനുമുന്നിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരം രാത്രിവൈകിയും തുടർന്നു. സീനിയോറിറ്റി നഷ്ടടപ്പെടാതെ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള വ്യക്തമായ നടപടികൾ ഉണ്ടാകുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാർ. വിഷയം ഉന്നയിച്ച് കളക്ടർക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
മുമ്പ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്‌തികയിൽനിന്ന് അഞ്ചുപേർക്ക് നിയമവിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റ ഒഴിവുകളിലേക്ക് പി.എസ്.സി. വഴി വിജ്ഞാപനം ചെയ്ത് നിയമിതരായവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അനർഹമായ സ്ഥാനക്കയറ്റം ട്രിബ്യൂണൽ ഉത്തരവുപ്രകാരം മരവിപ്പിച്ചതോടെയാണ് പകരം നിയമനം ലഭിച്ച ഈ അഞ്ചുപേരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇനി പി.എസ്.സി. വീണ്ടും അഡ്വൈസ് മെമ്മോ നൽകി പുതിയ ജീവനക്കാരായി ഇവരെ തിരിച്ചെടുക്കേണ്ടതുണ്ടെങ്കിലും അത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ നിയമനമായി മാത്രം തിരിച്ചെടുത്താൽ സർവീസിലെ സീനിയോറിറ്റി പൂർണ്ണമായും നഷ്ടപ്പെടുമെന്ന വലിയ ആശങ്കയിലാണ് സമരം ചെയ്യുന്ന വനിതാ ജീവനക്കാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































