സുൽത്താൻബത്തേരി: മീനങ്ങാടി ഹൈവേ റോബറി കേസിൽ പിടിയിലായ പ്രതികളെ വിട്ടയച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ റിവിഷൻ ഹർജിയുമായി പൊലീസ്. കേസിലെ 3, 4 പ്രതികളെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചിരുന്നു. പ്രതികളെ ഹാജരാക്കുന്നതിൽ സമയപരിധി പാലിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വിട്ടയച്ചത്. എന്നാൽ രേഖകൾ ശരിയായി വിലയിരുത്താതെയാണ് കോടതി നടപടിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് നടപടികളും, യാത്രയുടെ വിശദാംശങ്ങളും, റിമാൻറ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വിവരങ്ങളും വിലയിരുത്താതെയാണ് കോടതി പ്രതികളെ വിട്ടയച്ചത് എന്ന് റിവിഷൻ ഹർജിയിൽ പൊലീസ് പറയുന്നു.
മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും പൊലീസ് റിവിഷൻ ഹർജിയിൽ ആവശ്യപ്പെടുന്നു. റിവിഷൻ ഹർജി നാളെ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസിലെ 3,4 പ്രതികളായ പ്രണവ്, കനക രാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കോടതി വിട്ടയച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. റിമാന്റ് റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് 21 ന്ന് ഉച്ചയ്ക്ക് 2.45 മൂന്നാം പ്രതിയെയും, 3 മണിക്ക് നാലാം പ്രതിയെയും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 22 ന്ന് 2.30 ന്ന് റിമാന്റ് രേഖകൾ കോടതിയിൽ എത്തി. കോടതി കേസ് പരിഗണിച്ചത് 5.15 ന് ആണ്. തുടർന്ന് പ്രതികളെ ഹാജരാക്കുന്നതിൽ സമയപരിധി പാലിച്ചില്ലെന്ന് നിരീക്ഷിച്ച് കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു
2026 സെപ്റ്റംബർ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവർച്ച നടന്നത്. കർണാടകയിലെ ബെംഗളൂരിൽനിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൻറെ വാഹനം രണ്ട് കാറുകളിലായി എത്തിയ പത്തോളം പേർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് കാറിൻറെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർക്കുകയും യുവാവിൻറെ മുഖത്ത് എരിവുള്ള സ്പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവർന്നതായാണ് കേസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































