തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിൽ നിർണായക നടപടിയുമായി ക്രൈംബ്രാഞ്ച്. ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പി.എസ്.സി. ഉദ്യോഗസ്ഥരെക്കൂടി കേസിൽ പ്രതി ചേർക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് രണ്ട് പി.എസ്.സി. അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി. നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷവിമർശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ പോലും ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് ആരായുകയും, പി.എസ്.സി.യും സർക്കാരും ‘ഭായ് ഭായ്’ കളിച്ചാൽ ജനങ്ങളിൽ സംശയം ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തോട് പി.എസ്.സി. ഒട്ടും സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ, കൃത്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നായിരുന്നു പി.എസ്.സി.യുടെ വാദം. ഹർജി തുടർന്നുള്ള വാദത്തിനായി വരുന്ന 27-ലേക്ക് മാറ്റി. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. നൽകിയ ഹർജിയിൽ, പി.എസ്.സി.ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥിയെക്കൂടി കക്ഷിയാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































