തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നാളെ പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ വിനോദസഞ്ചാരത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.
തമിഴ്നാട്ടിലും കർണാടകത്തിലും കനത്ത മഴ
അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മഴ കനക്കുകയാണ്. തേനി, മധുര, ദിണ്ടിഗൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനൊപ്പം 34 ജില്ലകളിൽ വിവിധ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. നീലഗിരിയിലും യാത്രകൾക്ക് നിയന്ത്രണം തുടരുകയാണ്.
കർണാടകത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉഡുപ്പി, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ചാമരാജ് നഗർ, ഹാസൻ, ബല്ലാരി എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തീരദേശ-മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































