പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ പുതിയ ഏഴുനില കെട്ടിടത്തിന്റെ നിർമാണ പുരോഗതി ഫാത്തിമ തഹിലിയ എം.എൽ.എ. സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് അധികൃതർ, ഇൻകൽ ഉദ്യോഗസ്ഥർ, കരാറുകാരായ യു.എൽ.സി.സി.എസ്. പ്രതിനിധികൾ എന്നിവരുമായി എം.എൽ.എ. ചർച്ച നടത്തുകയും പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു. 2027 ജൂലൈ മാസത്തോടെ നിർമാണം പൂർത്തീകരിക്കുമെന്ന് ഇൻകൽ, യു.എൽ.സി.സി.എസ്. പ്രതിനിധികൾ എം.എൽ.എ.ക്ക് ഉറപ്പുനൽകി.
ആശുപത്രിയിലേക്കുള്ള റോഡിലെ വീതികുറഞ്ഞ കനാൽപാലം പുനർനിർമിക്കുന്നതിനും സി.കെ.ജി. ഗവ. കോളേജിന്റെ സ്ഥലം ഏറ്റെടുത്ത് പാർക്കിങ് സൗകര്യമൊരുക്കുന്നതിനും അടിയന്തര ഇടപെടൽ നടത്തുമെന്ന് എം.എൽ.എ. അറിയിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, സ്ഥിരംസമിതി ചെയർപേഴ്സൺ യു. അനിത, മെമ്പർമാരായ രാജൻ മരുതേരി, ബിജു സി. എരവട്ടൂർ, മെഡിക്കൽ ഓഫീസർ ദിവ്യ, ജോ. ബി.ഡി.ഒ. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ സ്ഥലത്താണ് 81,316.55 ചതുരശ്ര അടി വിസ്തൃതിയിൽ ഏഴുനിലയുള്ള ആധുനിക കെട്ടിടം നിർമിക്കുന്നത്. 2024 സെപ്റ്റംബറിൽ തറക്കല്ലിട്ട പദ്ധതിയുടെ ആക തുക 77.43 കോടി രൂപയാണ്. ഇതിൽ ആദ്യഘട്ടമായി അനുവദിച്ച 56 കോടി രൂപയുടെ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബാക്കി തുക അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കാനാണ് ഉപയോഗിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































