ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ: പാലക്കാട് ഡിവിഷണൽ മാനേജർ സന്ദർശനം നടത്തി

ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ: പാലക്കാട് ഡിവിഷണൽ മാനേജർ സന്ദർശനം നടത്തി
ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ: പാലക്കാട് ഡിവിഷണൽ മാനേജർ സന്ദർശനം നടത്തി
Share  
എഴുത്ത്

News desk

2026 Oct 25, 09:36 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഫറോക്ക്: പതിനേഴ് കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ ഫറോക്ക് അമൃത് ഭാരത് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പാലക്കാട് ഡിവിഷണൽ മാനേജർ മധുകർ റോട്ടും സംഘവും ശനിയാഴ്ച സന്ദർശനം നടത്തി. സ്റ്റേഷന്റെ ഉദ്ഘാടനം ഡിസംബറോടെ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.


​വികസന വിലയിരുത്തലിനൊപ്പം നഗരസഭാധികൃതരും വിവിധ സംഘടനകളും ചേര്‍ന്ന് ഡിവിഷണൽ മാനേജർക്ക് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. കോവിഡ് കാലത്ത് നിർത്തിവെച്ച ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, കരുവൻതിരുത്തി റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേ വേഗത്തിൽ അനുമതി നൽകുക എന്നിവ ഫറോക്ക് നഗരസഭാധികൃതർ ആവശ്യപ്പെട്ടു.

​സ്റ്റേഷന്റെ വിശ്രമമുറിയുടെ ഒരു ഭാഗം സാധാരണക്കാർക്കും ലഭ്യമാക്കണമെന്നും ഫറോക്കിനെ ‘എയർപോർട്ട് സ്റ്റേഷൻ’ പദവിയിലേക്ക് ഉയർത്തണമെന്നും റെയിൽവേ വെൽഫെയർ സൊസൈറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.


​ഫറോക്ക് നഗരസഭാ ചെയർപേഴ്‌സൺ സി. ചന്ദ്രിക, സ്ഥിരംസമിതി ചെയർമാൻ മൊയ്തീൻകോയ, സീനിയർ ഉദ്യോഗസ്ഥരായ മിഥുൻ, ബാലമുരളി, മുഹമ്മദ് ഇസ്ലാം, മറ്റ് കൗൺസിലർമാർ, വ്യാപാരി-റെയിൽവേ വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ഡിവിഷണൽ മാനേജർക്കൊപ്പമുണ്ടായിരുന്നു.


​പുത്തോളം വെസ്റ്റ് പാതയിലെ തടസ്സം നീക്കാൻ തിങ്കളാഴ്ച സംയുക്ത പരിശോധന


​ഫറോക്ക് റെയിൽവേ സ്‌റ്റേഷന് സമീപത്തെ പുത്തോളം വെസ്റ്റ് നല്ലൂർ റോഡിൽ ഇന്റർലോക്ക് പാകുന്നതിലെ തടസ്സങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച റെയിൽവേയും നഗരസഭയും സംയുക്ത പരിശോധന നടത്തും. ഡിവിഷണൽ മാനേജരും സംഘവും ഈ സ്ഥലം നേരിട്ടെത്തി നിരീക്ഷിച്ചു.


​ആറുവർഷം മുൻപ് നഗരസഭ 100 മീറ്റർ റോഡ് നവീകരണത്തിനായി ക്വാറിപ്പൊടി നിരത്തിയെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി മുടങ്ങുകയായിരുന്നു. ഈ വിഷയം പരിഹരിക്കാനാണ് തിങ്കളാഴ്ച പരിശോധന നടത്തുന്നത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur