കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ വീട്ടിൽ നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ റിമാൻഡിലായ മാതാപിതാക്കളായ വയലങ്കര വീട്ടിൽ ഷിഗിൻ (29), ഭാര്യ അഞ്ജന എന്നിവരെ കൂടുതൽ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ ശനിയാഴ്ച മെഡിക്കൽകോളേജ് പോലീസ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞവർഷം സെപ്റ്റംബർ 30-നാണ് കുഞ്ഞ് മരിച്ചത്. രാത്രി എട്ടുമണിയോടെ വിളിച്ചപ്പോൾ കുട്ടി പ്രതികരിച്ചില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പ്രാഥമിക മൊഴി. എന്നാൽ മരണകാരണം വ്യക്തമാകണമെന്ന ആവശ്യവുമായി ഷിഗിന്റെ പിതാവ് ഗിരീഷ്കുമാർ (51) ഒക്ടോബർ ഒന്നിന് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ പല സമയങ്ങളിലായി മുറിവുകളുണ്ടായതായി വ്യക്തമായി. കുഞ്ഞിന് രണ്ടരമാസം പ്രായമുള്ളപ്പോൾ വലതുകാലിന്റെ തുടയെല്ല് പൊട്ടിയ നിലയിൽ മെഡിക്കൽകോളേജ് ആശുപത്രിയിലും ഫറോക്ക് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. വീണ് പരിക്കേറ്റതാണെന്നാണ് അന്ന് രക്ഷിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച മെഡിക്കൽ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പോലീസ് ആവർത്തിച്ച് ചോദ്യംചെയ്തിട്ടും ഈ മുറിവുകളെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ. ഇതിനിടെ കേസിൽ നിർണായക വഴിത്തിരിവായി അമ്മ അഞ്ജനയുടെ രഹസ്യമൊഴി വെള്ളിയാഴ്ച കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടർ അന്വേഷണം നടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































