പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് അരവണ നിർമ്മാണത്തിനായി എത്തിച്ച മിൽമ നെയ്യ് മറിച്ചുവിറ്റ വൻ ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്പോർട്ട് കരാറുകാരനായ എസ്.എസ്. ബിനുവിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പതിനൊന്നായിരം കിലോയിലധികം വരുന്ന നെയ്യ് കൃത്രിമ രേഖകൾ നിർമ്മിച്ച് തമിഴ്നാട്ടിലെ ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ പത്തനംതിട്ടയിലെ മിൽമ ഡയറിയിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുപോയ 11,040 ലിറ്റർ നെയ്യാണ് വഴിയിൽ വെച്ച് തമിഴ്നാട്ടിലേക്ക് കടത്തിയത്. ഒട്ടൻഛത്രത്തിലുള്ള ശ്രീ വെങ്കടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് മറിച്ചുവിറ്റത്. ഈ തട്ടിപ്പിലൂടെ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനു മാത്രം 50 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയതായി വിജിലൻസ് പ്രത്യേക സംഘം കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടത്താനായി വ്യാജ ഇൻവോയ്സും വാഹന രേഖകളുമാണ് ഇയാൾ തയ്യാറാക്കിയത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് നെയ്യ് കടത്ത് നടന്നത്.
സന്നിധാനത്തേക്ക് എത്തിക്കേണ്ട ശുദ്ധമായ മിൽമ നെയ്യ് തട്ടിയെടുത്ത ശേഷം പകരം ഗുണനിലവാരമില്ലാത്ത നെയ്യാണ് അവിടെ എത്തിച്ചിരുന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതി ബിനുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































