കണ്ണൂർ: കണ്ണൂർ തലശ്ശേരിക്ക് സമീപം മഞ്ഞോടിയിൽ ഉടുമ്പ് ദേഹത്തേക്ക് വീണ് വയോധികക്ക് പരിക്ക്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ജാനകിയുടെ ദേഹത്തേക്കാണ് സീലിംഗിന് മുകളിൽ നിന്ന് ഉടുമ്പ് വീണത്. 85കാരിയായ ജാനകി വീട്ടിൽ തനിച്ചാണ് താമസം. മുകളിലെ സീലിംഗ് തകർത്തുകൊണ്ടാണ് ഉടുമ്പ് ദേഹത്തേക്ക് വീണത്. ജാനകിയുടെ ദേഹമാസകലെ പരിക്കേറ്റു. ഉടുമ്പ് വീടിനുള്ളിലെ ഉപകരണങ്ങൾ പലതും തകർത്തിട്ടുണ്ട്. നാട്ടുകാരെത്തിയാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് ഉടുമ്പുകളെ കാണാറുണ്ടെങ്കിലും വീടിനുള്ളിൽ കയറി നാശനഷ്ടമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































