തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കമ്മീഷന്‍ നൽകിയിരിക്കുന്ന പ്രധാന നിർദേശം. കുട്ടികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർക്ക് ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്. എങ്കിലും പരിശോധനയ്ക്കിടയിലും മറ്റും കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുമെന്ന കാരണത്താൽ മുൻകാലങ്ങളിൽ സ്കൂളുകളിൽ ബാഗ് പരിശോധന നടത്തുന്നതിനെ ബാലാവകാശ കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ലഹരി ഉപയോഗിക്കുന്നുവെന്ന് സംശയം തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിന്റെ പേരിൽ അധ്യാപകർക്കെതിരെ നടപടിയുണ്ടാകില്ലെന്നുമാണ് പുതിയ ഉത്തരവിലൂടെ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































