ബി.ആർ.സി. അധ്യാപകർ പ്രതികളായ പേരാമ്പ്ര എം.ഡി.എം.എ. കേസ്: സമഗ്രശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം

ബി.ആർ.സി. അധ്യാപകർ പ്രതികളായ പേരാമ്പ്ര എം.ഡി.എം.എ. കേസ്: സമഗ്രശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം
ബി.ആർ.സി. അധ്യാപകർ പ്രതികളായ പേരാമ്പ്ര എം.ഡി.എം.എ. കേസ്: സമഗ്രശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം
Share  
എഴുത്ത്

News desk

2026 Oct 24, 08:25 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ബി.ആർ.സി. അധ്യാപകർ പ്രതികളായ പേരാമ്പ്ര എം.ഡി.എം.എ. കേസിൽ സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോഴിക്കോട് ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. അധ്യാപകരുടെ നിയമനം, പുനർനിയമനം, വിദേശയാത്ര എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.


​യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്. എം.ഡി.എം.എ. കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരായിരുന്നു. ഇവരുടെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ രണ്ടുപേർക്ക് വീണ്ടും നിയമനം നൽകിയതിൽ എസ്.എസ്.കെ. ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർ അബ്ദുൾ ഹക്കീമിന് പങ്കുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.


​ഡി.പി.സി.ക്ക് എം.ഡി.എം.എ. കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനായ ദുൽഖിഫിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത വിജിലൻസ്, അബ്ദുൾ ഹക്കീമിനെ ഉടൻ ചോദ്യം ചെയ്യും. പിടിയിലായ അധ്യാപികമാർക്ക് ഹക്കീമുമായി സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ബി.ആർ.സി.യിലെ പ്രധാന രേഖകൾ വിജിലൻസ് പിടിച്ചെടുത്തേക്കും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur