വടകര : അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം. എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്‌ദുൽ ഹക്കീമിനെതിരെയാണ് വിജിലൻസ് അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. അധ്യാപകരുടെ നിയമനത്തിലും പുനർ നിയമനത്തിലും അനധികൃത ലീവിലും വിദേശയാത്രയിലും എസ്എസ്കെ കോർഡിനേറ്ററുടെ പങ്ക് അന്വേഷിക്കണം എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































