തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സമൻസ് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തീരുമാനിച്ചു. പുതിയ തീയതി നിശ്ചയിച്ചുകൊണ്ടുള്ള സമൻസ് ഉടൻ അയക്കും. നേരത്തെ നൽകിയ സമൻസിനു മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇ.ഡി.യുടെ ഈ പുതിയ നീക്കം.
നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് തനിക്ക് ഹാജരാകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശമാണ് ഇ.ഡി.ക്ക് ലഭിച്ചിട്ടുള്ളത്. സുപ്രീംകോടതി ഇ.ഡി.യുടെ ഇ.സി.ഐ.ആറുമായി ബന്ധപ്പെട്ട് ഒന്നും പരാമർശിക്കാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൊച്ചി ഓഫീസിൽ വെച്ച് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലെ സ്‌പെഷ്യൽ ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തി വൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് 23-ാം തീയതി രാവിലെ 11-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി. നോട്ടീസ് പതിച്ചത്. എന്നാൽ അന്ന് ഹാജരാകേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശം. അതിനിടെ, വിജിലൻസ് കേസിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഇന്ന് ഉന്നയിച്ചേക്കും. അപ്പീൽ അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































